അകീല്‍ ബില്‍ഗ്രാമിക്ക് സോഷ്യല്‍ സയന്റിസ്റ്റ് പുരസ്‌കാരം

സൊസൈറ്റി ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ സയന്റിസ്റ്റ് പുരസ്‌കാരം പ്രമുഖ ചിന്തകന്‍ അകീല്‍ ബില്‍ഗ്‌റാമിക്ക്.
സാമൂഹ്യശാസ്ത്ര രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസറായ ബില്‍ഗ്‌റാമിക്ക് പുരസ്‌കാരം.
ഇന്ത്യന്‍ വംശജനായ അകീല്‍ ബില്‍ഗ്‌റാമി മതത്തെ പുരോഗമന ആശയങ്ങളിലൂടെ വിശദീകരിക്കുന്ന മതേതരവാദിയാണ്. അദ്ദേഹത്തിന്റെ വാട്ട് ഈസ് എ മുസ്ലീം\', \'ഗാന്ധി ദി ഫിലോസഫര്‍\' എന്നീ പുസ്തകങ്ങള്‍ ഉടന്‍ പുറത്തിറങ്ങും.
ഡോ.കെ.എന്‍.പണിക്കര്‍, ഡോ.പ്രഭാത് പട്‌നായിക് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. തിരുവനന്തപുരത്ത് ജൂണ്‍ 13-ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























