മാലിന്യത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ തെരുവില്‍ അലഞ്ഞുനടന്ന പന്നികള്‍ ഭക്ഷണമാക്കി

മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവില്‍ അലഞ്ഞുനടന്ന പന്നികള്‍ ഭക്ഷണമാക്കി. ആന്ധ്രാപ്രദേശിലെ വാറങ്കലിലാണ് സംഭവം. സമീപ പ്രദേശത്തെ ആളുകളാണ് ചവറുകൂനയില്‍ നിന്ന് കുട്ടിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. പന്നികള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ചവറുകൂനയ്ക്കുസമീപത്തു നിന്ന് പന്നികള്‍ മനുഷ്യ ശരീരത്തോട് സാമ്യമുള്ള വസ്തു പുറത്തെടുക്കുന്നതുകണ്ടാണ് സമീപവാസികള്‍ ശ്രദ്ധിക്കുന്നത്. അടുത്തെത്തി പരിശോധിച്ചപ്പോള്‍ നവജാത ശിശുവിന്റെ ശരീരമാണെന്ന് വ്യക്തമായി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ശരീരഭാഗങ്ങള്‍ ശേഖരിച്ചു. പെണ്‍കുഞ്ഞയതിനാല്‍ അമ്മ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാവാമെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ ശരീരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























