മാരുതി സുസുക്കിയുടെ വില്‍പനയില്‍ 8.5 ശതമാനം വര്‍ധന

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനം എന്നു വിശേഷിപ്പിക്കുന്ന മാരുതി സുസുക്കിയുടെ വില്‍പനയില്‍ 8.5 ശതമാനം വര്‍ധന. 2015 ഡിസംബറില്‍ 1,19,149 യൂണിറ്റ് വിറ്റഴിഞ്ഞപ്പോള്‍ 2014 ഡിസംബറില്‍ 1,091791 യൂണിറ്റാണ് വിറ്റത്. യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെട്ട ജിപ്‌സി, ഗ്രാന്‍ഡ് വിതാര, എര്‍ട്ടിഗ എന്നീ വാഹനങ്ങളുടെ വില്‍പനയില്‍ 58.8 ശതമാനം വര്‍ധന കൈവരിച്ചു. കഴിഞ്ഞ ഡിസംബറിലെ 5,774 യൂണിറ്റില്‍ നിന്ന് 9,168 യൂണിറ്റായി ഈ വര്‍ഷം വര്‍ധിച്ചു. ഒമിനി, ഇകോ വാഹനങ്ങളുടെ വില്‍പന 3.3 ശതമാനവും വര്‍ധനയോടെ 10,771 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























