ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ കത്തിച്ചയാള്‍ക്ക് വധഭീഷണി

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ കത്തിച്ചയാള്‍ക്ക് ഫോണിലൂടെ വധഭീഷണി ലഭിച്ചു. ഗാസിയാബാദ് സ്വദേശി സ്വാമി ചക്രപാണി മഹാരാജിനാണ് വ്യാഴാഴ്ച വധഭീഷണി വന്നത്. ഹിന്ദു മഹാസഭ പ്രവര്‍ത്തകനാണ് സ്വാമി മഹാരാജ്.
അജ്ഞാതമായ രണ്ട് നമ്പറുകളില്‍ നിന്നാണ് വധഭീഷണിയുമായി കോളും സന്ദേശങ്ങളും വന്നത്. കാര്‍ കത്തിച്ച പോലെ തന്നെയും കത്തിക്കുമെന്നാണ് ഭീഷണിയെന്നും സ്വാമി പറഞ്ഞു.
ദാവൂദ് ഉപയോഗിച്ചിരുന്ന കാര്‍ ഇദ്ദേഹം ഡിസംബര്‍ ഒമ്പതിന് 32,000 രൂപയ്ക്ക് ലേല്തതില്‍ പിടിച്ചിരുന്നു. ഈ കാര്‍ കഴിഞ്ഞ ദിവസമാണ് കത്തിച്ചത്. ഇതിനു ശേഷം തനിക്ക് ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ് \'സെഡ്\' കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്തുവെങ്കിലും താനത് നിഷേധിക്കുകയായിരുന്നുവെന്നും സ്വാമി മഹാരാജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























