മലയാളിയെ തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു

നോയിഡയില്‍ പുതുവത്സരത്തിന്റെ തലേന്ന് മലയാളിയെ തട്ടിക്കൊണ്ടു പോയതായി പരാതി. നോയിഡ സെക്ടര്‍ 51 ല്‍ താമസിക്കുന്ന അനു സത്യനെയാണ് എടിഎമ്മില്‍ നിന്ന് പണം വലിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. പുറകില്‍ നിന്ന് മുഖത്ത് തുണിയിട്ട് പിടിച്ചതിനു ശേഷം മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇന്നലെ രാത്രി 9.30 നാണ് സംഭവം. എടിഎമ്മില്‍ നിന്ന് നിര്‍ബന്ധിച്ച് പണം പിന്‍വലിച്ചതിന് ശേഷം അനു സത്യന്റെ തന്നെ സിഫ്റ്റ് കാറില്‍ കയറ്റി ആള്‍താമസമില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നു. കാറിനു പുറമേ അനു സത്യന്റെ കൈയ്യിലുണ്ടായിരുന്ന മോതിരവും സംഘം കവര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























