ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യാഴാഴ്ച പുതുവര്‍ഷരാത്രിയിലായിരുന്നു സംഭവം.
ഡോക്ടര്‍മാര്‍ ആശുപത്രിയിലെ ഒരു മുറിയിലിരുന്നു മദ്യപിക്കുന്നത് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ കണ്്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
മദ്യലഹരിയിലായിരുന്ന ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയ്ക്കു വിസമ്മതിച്ചതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























