മോഡിയ്ക്ക് അണ്ണാ ഹസാരെയുടെ കത്ത്, മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ മറന്ന് പോയെന്ന് ഹസാരെ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കള്ളപ്പണം തിരികെ രാജ്യത്ത് കൊണ്ടുവരുമെന്നും അഴിമതിരഹിതമായ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നുമൊക്കെയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദി നല്‍കിയ വാഗ്ദാനങ്ങള്‍. എന്നാല്‍ അവയെല്ലാം മോദി മറന്നുപോയെന്നു ഹസാരെ കത്തില്‍ പറയുന്നു.
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് എങ്ങും അഴിമതി മാത്രമായിരുന്നു. കൈക്കൂലി നല്‍കാതെ ഒരു ഓഫീസിലും ആരും ഒന്നും ചെയ്തിരുന്നില്ല. ജനങ്ങള്‍ നിങ്ങളുടെ വാക്കു വിശ്വസിച്ചു. പക്ഷേ ഇപ്പോഴും പണം നല്‍കാതെ ഒന്നും നടക്കുന്നില്ല. മോദി സര്‍ക്കാരും യുപിഎ സര്‍ക്കാരും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു മാറ്റവും ഇല്ലെന്നും ഹസാരെ കത്തിലെഴുതിയിട്ടുണ്ട്. മാധ്യമങ്ങളാണ് കത്ത് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്ക് പുതുവല്‍സര ആശംസകള്‍ നേര്‍ന്നതിനൊപ്പം നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റാനും ഹസാരെ കത്തില്‍ മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് ഇതിനു മുന്‍പും പലതവണ കത്തുകള്‍ അയച്ചതായും എന്നാല്‍ അദ്ദേഹം അതെല്ലാം അവഗണിച്ചു കളഞ്ഞതായും അണ്ണാ ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു. മോദി നല്‍കിയ വാഗ്ദാനങ്ങള്‍ വീണ്ടും അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നതിനുവേണ്ടിയാണ് കത്തയച്ചത്. ഞാന്‍ എഴുതിയ പല കത്തുകളും അദ്ദേഹം ചവറ്റുകുട്ടയില്‍ കളഞ്ഞിട്ടുണ്ടാകും. ഈ കത്തിന്റെയും വിധി അതുതന്നെയാകുമെന്നും ഹസാരെ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























