ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാകവേണ്ടെന്ന് ജമ്മുകാശ്മീര്‍ ഹൈക്കോടതി

സംസ്ഥാന പതാകക്കും ദേശീയ പതാകയുടെ പാവനതയുണ്ടെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമാണ് ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താന്‍ അനുമതി നല്‍കുന്നതെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്തു.
സര്‍ക്കാര്‍ നിലപാടിനെതിരെ സഖ്യകക്ഷിയായ ബി.ജെ.പി രംഗത്തു വന്നതോടെയാണ് ഇരട്ടപതാക വിവാദമായത്. ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാകയ്ക്ക് തുല്യാവകാശം നല്‍കാനാകില്ലെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നും ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിര്‍മ്മല്‍ സിംഗ് പ്രസ്താവിച്ചിരുന്നു. അതേസമയം പ്രത്യേക പദവിയുള്ള സംസ്ഥാനത്ത് ബി.ജെ.പി തങ്ങളുടെ ദേശീയതാ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഭരണകക്ഷിയായ പി.ഡി.പിയും പ്രധാന പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സും രംഗത്തുവന്നിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























