ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: മിര്‍വായിസ് മൗലവി ഉമര്‍ ഫാറൂഖ്

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നു ഹുറിയത് കോണ്‍ഫറന്‍സ് മിതവാദി വിഭാഗം നേതാവ് മിര്‍വായിസ് മൗലവി ഉമര്‍ ഫാറൂഖ്. കാഷ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ഈ വര്‍ഷം ഇടയാകട്ടെയെന്നു പ്രത്യാശിക്കുന്നുവെന്ന് ജാമിയ മസ്ജിദിലെ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുത്തശേഷം മിര്‍വായിസ് പറഞ്ഞു. കാഷ്മീരിന്റെ പേരില്‍ ആയിരക്കണക്കിനുപേര്‍ക്കു ജീവഹാനി സംഭവിച്ചു. സൈനിക നടപടികളിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാവില്ല. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇരുരാജ്യങ്ങളും കാഷ്മീര്‍ വിഷയമാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്നും മിര്‍വായിസ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























