അമിത്ഷാ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ഇന്‍ഡോറില്‍ വിശ്വ സംഘ ശിബിര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമിത്ഷാ വെള്ളിയാഴ്ച രാത്രിയിലാണ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 പ്രതിനിധികള്‍ പങ്കെടുക്കുന്ന ശിബിരം ഡിസംബര്‍ 29 നാണ് തുടങ്ങിയത്. ജനുവരി മൂന്നു വരെയാണ് സമ്മേളനം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























