ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഐഎസ് ഭീകരരെ തടയണം: രാജ്‌നാഥ് സിംഗ്

ഐഎസ് ഭീകരര്‍ രാജ്യത്ത് സ്വാധീന ശക്തിയാവാതിരിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ കുടുംബ മൂല്യങ്ങളില്‍ അഭിമാനമുണ്ട്. അവരാരും തന്നെ തങ്ങളുടെ കുട്ടികളെ ഭീകര പ്രസ്ഥാനങ്ങളിലേക്ക് അയക്കില്ലന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്‌നോവിലെ മൗലാന ആസാദ് ഉറുദു സര്‍വകലാശാലയില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























