പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും ന്യൂഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പത്താന്‍കോട്ട് - ജമ്മു ദേശീയ പാത അടച്ചു. പത്താന്‍കോട്ടില്‍ നിന്നും ഭീകരര്‍ നുഴഞ്ഞുകയറുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് ദേശീയപാത അടച്ചത്.
ജമ്മുവിലെ പുതിയ റയില്‍വേ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്ര റയില്‍മന്ത്രി സുരേഷ് പ്രഭു ഇവിടെയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണരേഖകളിലും രാജ്യാന്തര അതിര്‍ത്തികളിലും വിന്യസിച്ചിട്ടുള്ള സൈനികരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















