ഡല്‍ഹിയില്‍ ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഓഫീസിലെത്തിയത് സൈക്കിളില്‍

ഡല്‍ഹിയിലെ ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണത്തോടനുബന്ധിച്ച് ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരത്തുകളില്‍ കണ്ടത്. വാഹന നിയന്ത്രണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എ.ഐ.ആര്‍ ഓഫീസില്‍ എത്തിയത് സൈക്കിളിലായിരുന്നു.
സിസോദിയയ്ക്ക് ഒറ്റ നമ്പര്‍ കാറാണുള്ളത് എന്നാല്‍ അത് ഇന്ന് ഡല്‍ഹി നിരത്തിലിറക്കാന്‍ അനുമതിയില്ല. അതിനാലാണ് അദ്ദേഹം തന്റെ യാത്ര സൈക്കിളിലാക്കിയത്.
ഇന്നലെ ആരംഭിച്ച ഒറ്റ ഇരട്ട വാഹന നിയന്ത്രണം വിജയമാണെന്നാണ് പൊതുവെ പറയുന്നത്. ഇന്ന് ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. ഇന്ന് ഇതുവരെ നിയമം ലംഘിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഇന്നും നിയന്ത്രണം വിജയം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
തിരക്ക് കണക്കിലെടുത്ത് നിരീക്ഷണത്തിനായി കൂടുതല്‍ വോളന്റിയേഴ്‌സിനെയും പോലീസ് ഉദ്യോഗസ്ഥരെയും ഇന്ന് ഡല്‍ഹി നിരത്തുകളില്‍ നിയമിച്ചിട്ടുണ്ട്. പരിചയക്കാര്‍ തമ്മില്‍ സഹകരിച്ച് ഒരു വാഹനത്തില്‍ പോകുന്നത് സ്ഥിരം കാഴ്ച ആയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















