പാചകവാതക സബ്‌സിഡി പോലെ മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡിയും ഇനിമുതല്‍ ബാങ്ക് വഴി

മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡിയും ഇനി ബാങ്ക് വഴി. ബാങ്ക് മുഖേന പാചക വാതക സബ്‌സിഡി നല്‍കുന്നതില്‍ വന്‍ വിജയം കണ്ടതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മണ്ണെണ്ണ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ബാങ്ക് അക്കൗണ്ട്് വഴി വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം.
ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജാര്‍ഗണ്ഡ് സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കിലാക്കുന്നത്.
പൊതു വിതരണ സംവിധാനത്തിലൂടെ മണ്ണെണ്ണ വാങ്ങുമ്പോള്‍ നല്‍കേണ്ട തുകയും പൊതുവിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാകും സബ്‌സിഡി ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















