പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാക് സന്ദര്‍ശനം; ഹൈക്കോടതിയല്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനത്തിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. മുനീര്‍ അഹമ്മദ് എന്നയാളാണ് വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. മോഡിയും 120 അംഗ സംഘവും ഔദ്യോഗിക അനുമതിയില്ലാതെയാണ് പാകിസ്താനില്‍ എത്തിയതെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
മോഡിയുടെ സന്ദര്‍ശന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തറിഞ്ഞത്. സന്ദര്‍ശനത്തിന് ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. പ്രദേശത്തെ ഫെഡറല്‍ സര്‍ക്കാര്‍, സിവില്‍ എവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് എന്നിവരെ കക്ഷി ചേര്‍ത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി പാക് സന്ദര്‍ശനം നടത്തിയത്. അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞ മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മോഡി പാകിസ്താനില്‍ ഇറങ്ങുകയായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലാഹോറിലെ കുടുംബവീട്ടില്‍ എത്തിയ മോഡി അദ്ദേഹവുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















