ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും രാജ്യത്തെ ആക്രമിക്കുന്ന ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പഞ്ചാബ് പത്താന്‍കോട്ടെ വ്യോമസേന താവളത്തിനെതിരേ ഭീകരര്‍ നടത്തിയ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഭീകരാക്രമണം ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നു പുലര്‍ച്ചെയാണ് പത്താന്‍കോട്ടെ വ്യോമതാവളത്തിനു നേരെ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരറാണ് ആക്രമണം നടത്തിയത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ മരിച്ചു. രണ്ടു സൈനികരും ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















