കൈകള്‍ ഇല്ലെങ്കില്‍ എന്താ, ഇവള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല

കൈകളെ കാല്‍ കൊണ്ട് വെല്ലുവിളിക്കുന്നവളാണ് നിധി. രണ്ട് കൈകള്‍ ഉണ്ടായിട്ടും പലപ്പോഴും പല അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനും നമ്മളില്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇത്തരത്തില്‍ രണ്ട് കൈകള്‍ ഉണ്ടായിട്ടും മടികാട്ടുന്നവര്‍ കണ്ടു പഠിക്കണം ഇവളെ. കാരണം ഇരു കൈകള്‍ ഇല്ലാതിരുന്നിട്ടും ഒരു സാധാരണക്കാരന്‍ ചെയ്യുന്നതിലും അധികം ജോലികളാണ് നിധി എന്ന യുവതി ചെയ്യുന്നത്.
പേര് പോലെ തന്നെ ഒരു നിധിയാണ് ഈ 25കാരി. മധ്യപ്രദേശിലെ നര്‍സിംഗ്പൂരിലെ ഗൊപാര്‍ ഗൗണിലാണ് നിധി ജീവിക്കുന്നത്. ഇരു കൈകളുമില്ലാതെയാണ് യുവതി ജനിച്ച് വീണത്. എന്നാല്‍ അതില്‍ പിന്നോട്ട് നില്‍ക്കാന്‍ നിധി തയ്യാറായിരുന്നില്ല. തന്റെ ഇരു കാലുകളും കൈകളാക്കി ഉപയോഗിക്കുകയാണ് ഈ യുവതി.
എഴുതുകയും താളുകള്‍ മറിക്കുകയും മാത്രമല്ല ഫോണും ലാപ്‌ടോപ്പും വരെ കാല്‍ ഉപയോഗിച്ച് നിധി പ്രവര്‍ത്തിപ്പിക്കും. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആകാനാണ് നിധിയുടെ ആഗ്രഹം. കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയും ഐ.ടി.ഐ പരീക്ഷയും നിധി വിജയിച്ചിട്ടുണ്ട്.
നിധിയുടെ പഠനത്തിലെ താത്പര്യം മനസിലാക്കിയ സംസ്ഥാന കൃഷി മന്ത്രി അവരെ ആശംസിക്കുകയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സഹായം നിധിക്ക് ഏര്‍പ്പാടാക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















