രാജകുമാരന്‍ മാതൃകയായി... രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ രാജകുമാരന്‍ ഷെയ്ഖ് മന്‍സൂര്‍ ബിനിന്റെ ചിത്രം വൈറല്‍

ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപം അഡ്രസ് ഹോട്ടലില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്കു തൊട്ടുമുന്‍പുണ്ടായ തീപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ദുബായ് രാജകുമാരന്‍ മാതൃകയായി.
ദുബായ് ഭരണാധികാരിയുടെ മകനും രാജകുമാരനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദാണ് അപകടഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി മാതൃകയായത്. അഗ്‌നിശമന സേനാംഗങ്ങള്‍ക്കൊപ്പം വേഷം മാറി രക്ഷാപ്രവര്‍ത്തനം നടത്തുന്ന രാജകുമാരന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വലിയൊരു ദുരന്തം മുന്നില്‍ കണ്ട് വിദേശികളും സ്വദേശികളും സ്തംഭിച്ചു നില്‍ക്കുമ്പോഴാണ് സുരക്ഷാ സേനയ്‌ക്കൊപ്പം രാജകുമാരനും രംഗത്തിറങ്ങിയത്. രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്ന രാജകുമാരന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ദൃസാക്ഷികള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പൊതുജന ശ്രദ്ധയിലെത്തിയത്.
അഗ്‌നിബാധയില്‍ 16 പേര്‍ക്കു പരുക്കേറ്റിരുന്നു. ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. കനത്ത പുക മൂലമുണ്ടായ ശ്വാസംമുട്ടലും പുറത്തേക്ക് ഓടുന്നതിനിടെയുണ്ടായ തിക്കും തിരക്കുമാണു പലര്‍ക്കും പ്രശ്‌നമായത്. അതേസമയം, ദുബായിലെ ആഘോഷ പരിപാടികള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടന്നു. ഇന്നലെ മുതല്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിരക്കിലുമാണു നഗരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















