Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണം; മനീഷ് സിസോദിയ ഓഫീസിലേക്ക് സൈക്കിളില്‍

02 JANUARY 2016 05:56 PM IST
മലയാളി വാര്‍ത്ത.

കേജരിവാളിന്റെ പദ്ധതിക്ക് വന്‍ പിന്തുണ. ഡല്‍ഹിക്കാര്‍ ഒറ്റക്കെട്ട്, ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണത്തതില്‍ ഇന്നും ഡല്‍ഹിയെ ജനങ്ങള്‍ കൈവിട്ടില്ല. ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരത്തുകളില്‍ കണ്ടത്. വാഹന നിയന്ത്രണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എ.ഐ.ആര്‍ ഓഫീസില്‍ എത്തിയത് സൈക്കിളിലായിരുന്നു.
സിസോദിയയ്ക്ക് ഒറ്റ നമ്പര്‍ കാറാണുള്ളത് എന്നാല്‍ അത് ഇന്ന് ഡല്‍ഹി നിരത്തിലിറക്കാന്‍ അനുമതിയില്ല. അതിനാലാണ് അദ്ദേഹം തന്റെയാത്ര സൈക്കിളിലാക്കിയത്.
ഇന്നലെ ആരംഭിച്ച ഒറ്റ ഇരട്ട വാഹന നിയന്ത്രണം വിജയമാണെന്നാണ് പൊതുവെ പറയുന്നത്. ഇന്ന് ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. ഇന്ന് ഇതുവരെ നിയമം ലംഘിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഇന്നും നിയന്ത്രണം വിജയം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
തിരക്ക് കണക്കിലെടുത്ത് നിരീക്ഷണത്തിനായി കൂടുതല്‍ വോളന്റിയേഴ്‌സിനെയും പോലീസ് ഉദ്യോഗസ്ഥരെയും ഇന്ന് ഡല്‍ഹി നിരത്തുകളില്‍ നിയമിച്ചിട്ടുണ്ട്. പരിചയക്കാര്‍ തമ്മില്‍ സഹകരിച്ച് ഒരു വാഹനത്തില്‍ പോകുന്നത് സ്ഥിരം കാഴ്ച ആയിട്ടുണ്ട്.

തലസ്ഥാനത്തെ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒറ്റഇരട്ട പദ്ധതി ജനങ്ങള്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സര്‍ക്കാരിന്റെ പദ്ധതി ഇന്നലെ മുതലാണ് ആരംഭിച്ചത്.
പദ്ധതി പ്രകാരം ഒറ്റ സംഖ്യവാഹനങ്ങള്‍ക്കേ ഇന്നലെ നിരത്തിലിറങ്ങാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ മുഖ്യമന്ത്രി കേജ്‌രിവാള്‍ തന്റെ ഒറ്റ സംഖ്യ കാര്‍ ആരോഗ്യ മന്ത്രി സത്യേന്ദ്രജയിനുമായി പങ്കിട്ടു. ടൂറിസം മന്ത്രി കപില്‍ മിശ്ര മോട്ടോര്‍ സൈക്കിളിലാണ് ഓഫീസിലെത്തിയത്.
പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്റെ കാര്‍ ഇരട്ട സംഖ്യയായതിനാല്‍ അദ്ദേഹം ഓട്ടോയിലും സാമൂഹിക ക്ഷേമമന്ത്രി സന്ദീപ് കുമാര്‍ സിറ്റിബസിലുമാണ് എത്തിയത്.
ഏകദേശം ഇരുന്നൂറില്‍പരം വോളന്റിയര്‍മാരുടെ സംഘത്തെ പട്ടണത്തിലെ പല ഗതാഗത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു. പദ്ധതി ലംഘിക്കുന്നവര്‍ക്ക് അവര്‍ റോസാപൂക്കള്‍ നല്‍കി നിരോധനത്തെ പറ്റിയുള്ള ബോധവത്കരണം നല്‍കി.
എന്നാല്‍ പദ്ധതി ലംഘിക്കുന്നവരില്‍ നിന്നും പൊലീസ് 2000 രൂപ പിഴ ഈടാക്കും. അറുപത്തിആറില്‍പരം എന്‍ഫോഴ്‌സ്‌മെന്റ് സംഘാംഗങ്ങളുടെയും നാല്‍പത് സബ് ഡിവിഷന്‍ സംഘങ്ങളുടെയും നിരീക്ഷണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രണത്തിലാക്കാന്‍ ഒറ്റസംഖ്യാ ദിനത്തില്‍ ഒറ്റ സംഖ്യാവാഹനങ്ങളും ഇരട്ട സംഖ്യാ ദിനത്തില്‍ ഇരട്ടസംഖ്യാ വാഹനങ്ങളും മാത്രം നിരത്തിലിറക്കുന്ന സര്‍ക്കാറിന്റെ പദ്ധതിയാണ് ഇനിയുള്ള രണ്ടാഴ്ച കാലത്തേക്ക് നിശ്ചയിച്ചിരിക്കുന്ന ഒറ്റഇരട്ട പദ്ധതി.
യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സഹായത്തിനായി രണ്ട് ഹെല്‍പ്‌ലൈന്‍ നമ്പറുകളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends