ബസും ജീപ്പും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ടൂറിസ്‌റുകള്‍ സഞ്ചരിച്ച ബസും ജീപ്പും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ബല്‍റാംപുര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞു കാരണം ഡ്രൈവര്‍ക്ക് കാഴ്ച മങ്ങിയതാണ് അപകടത്തിനു വഴിവച്ചത്. ജീപ്പിലുണ്ടായിരുന്ന 12 യാത്രക്കാരാണ് മരിച്ചത്. 11 പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. വാരണാസിയില്‍ നിന്നും തീര്‍ഥാടനത്തിനായി പോവുകയായിരുന്ന ചൈനീസ് സംഘം സഞ്ചരിച്ച ബസാണ് ജീപ്പുമായി കൂട്ടിയിടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















