റൂഫില്‍ വയോധികന്റെ മൃതദേഹവുമായി കാര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു

വയോധികനെ ഇടിച്ചിട്ട കാര്‍ മൃതദേഹവുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. വയോധികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ കാറിന്റെ റൂഫില്‍ മൃതദേഹം വീണതറിയാതെയാണ് കാര്‍ ഏറെ ദൂരം സഞ്ചരിച്ചത്. തെലുങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. കെ. വെങ്കിട്ട റെഡ്ഡിയെന്ന എഴുപതുകാരനാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മാരുതി റിറ്റ്‌സ് കാര്‍ ഇയാളെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റെഡ്ഡി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് കാറിന്റെ മുകളില്‍ വീണു.
വയോധികന്‍ കാറിന് മുകളിലുള്ളത് അറിയാതെ ഡ്രൈവര്‍ വാഹനമോടിച്ച് പോകുകയായിരുന്നു. ഏറെ ദൂരം പിന്നിട്ട ശേഷം ദൃക്‌സാക്ഷികള്‍ പറഞ്ഞാണ് ഡ്രൈവര്‍ ഇക്കാര്യം അറിഞ്ഞത്. എന്നാല്‍ വാഹനമിടിച്ച വയോധികനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ഇയാളുടെ ഇപ്പോഴത്തെ അവകാശവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















