സൈന്യത്തെ ലക്ഷ്യമിട്ടു സ്‌ഫോടനത്തിന് ഭീകരർ; 2 കിലോഗ്രാം ഐഇഡി ജമ്മുകശ്മീരിലെ കിഷ്ത്വറിൽ ഹൈവേയ്‌ക്ക് സമീപം ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം; ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ച് ഐഇഡി നിര്‍വീര്യമാക്കി; അന്വേഷണം ഊർജ്ജിതം

സൈന്യത്തെ ലക്ഷ്യമിട്ടു സ്‌ഫോടനത്തിന് ഭീകരർ; 2 കിലോഗ്രാം ഐഇഡി ജമ്മുകശ്മീരിലെ കിഷ്ത്വറിൽ ഹൈവേയ്‌ക്ക് സമീപം ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം; ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ച് ഐഇഡി നിര്‍വീര്യമാക്കി; അന്വേഷണം ഊർജ്ജിതം
തിങ്കളാഴ്ച വൈകുന്നേരം, ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഒരു റോഡിൽ രണ്ട് കിലോഗ്രാം ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) ഭീകരർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കിഷ്ത്വാര്‍ ഹൈവേയ്‌ക്ക് സമീപം സൈന്യവും പോലീസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയാണ് ഒളിപ്പിച്ച നിലയില്‍ പെട്ടി കണ്ടെത്തിയത്. സൈന്യത്തെ അടക്കം ലക്ഷ്യമിട്ടാണ് സ്‌ഫോടനത്തിന് കളമൊരുക്കിയതെന്നാണ് സൂചന. ബോംബ് സ്‌ക്വാഡ് വിദഗ്ധരെത്തി ഇത് നിര്‍വീര്യമാക്കി. ഉത്തരവാദികളായ തീവ്രവാദികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
പെട്ടി കണ്ടെത്തിയതിനെ തുടർന്ന് കിഷ്ത്വാര്‍-ബട്ടോട്ടെ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ച ശേഷമാണ് ബോംബ് സ്‌ക്വാഡിനെ എത്തിച്ച് ഇത് നിര്‍വീര്യമാക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വന്‍ അട്ടിമറിയാണ് ലക്ഷ്യമിട്ടിരുന്നതായാണ് സൂചന.
ഈ മാസം ആദ്യം രാജൗരി പ്രദേശത്തും സമാനമായ രീതിയില്‍ ഒരു സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്ന ഭീകരവാദികളുടെ നീക്കം സൈന്യം തടഞ്ഞിരുന്നു.
റോഡരികില്‍ നിന്ന് ഐഇഡി സ്ഥാപിച്ച ഒരു ചോറ്റുപാത്രം സൈന്യം കണ്ടെത്തിയിരുന്നു. തലനാരിഴയ്‌ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ജമ്മു-പൂഞ്ച് ദേശീയ പാതയില്‍ സംഗ്പൂര്‍ ഗ്രാമത്തിന് സമീപമായിരുന്നു ഇത്. രണ്ടു മാസം മുന്‍പ് രണ്ടര കിലോ ഭാരമുള്ള ഐഇഡി ബോക്‌സ് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സൈന്യത്തിന്റെ നായകള്‍ കണ്ടെത്തിയിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും കശ്മീർ താഴ്‌വരയിലെ സ്ഥിതി മെച്ചപ്പെട്ടതായി ജമ്മു കശ്മീർ പോലീസിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























