പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധ ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധ ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വധഭീഷണി മുഴക്കിയത്. ഇത്തരത്തിൽ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതനായ വ്യക്തിയെയാണ് മുംബൈ പോലീസ് പിടികൂടിയത് . സിയോൺ സ്വദേശിയായ കമ്രാൻ ഖാനാണ് പിടിയിലായത് .
ഇയാൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുത്തതായും മുംബൈയിലെ ആസാദ് മൈതാൻ പോലീസ് അറിയിച്ചു മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൊല്ലുമെന്നു പറഞ്ഞു. മുംബൈയിലെ ജെജെ ഹോസ്പിറ്റൽ ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി മുഴക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്രാൻ ഖാനെ പോലീസ് പിടികൂടിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി ഉണ്ടാകുന്നത് ഇതാദ്യത്തെ കേസല്ല . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം തകർക്കുമെന്നും പറഞ്ഞ് ഭീഷണി സന്ദേശം ഒക്ടോബർ മാസത്തിൽ മുഴങ്ങിയിരുന്നു .
https://www.facebook.com/Malayalivartha


























