പത്താന്‍കോട്ടില്‍ കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ്

പഞ്ചാബിലെ പത്താന്‍കോട്ടില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നു. അതിര്‍ത്തി കടന്ന് കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിക്കാന്‍ കയറിയ അഞ്ചു പാക്കിസ്ഥാനി ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഒരു കമാന്‍ഡോയും രണ്ടു വ്യോമസേനാംഗങ്ങളും പോരാട്ടത്തില്‍ രക്തസാക്ഷികളാകുകയും ചെയ്തു. ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്ന ഭീകരസംഘടനയില്‍പ്പെട്ടവരാണ് വ്യോമസേന താവളം ആക്രമിക്കാന്‍ വന്നത്. ഇവര്‍ പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















