പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടുതല്‍ സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വ്യോമസേന താവളത്തില്‍ നിന്ന് ഏഴു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. നേരത്തെ അഞ്ചു ഭീകരരടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിരുന്നത്.
അതിനിടെ എയര്‍ബേസില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ആക്രമണത്തിനിടെ പൊട്ടാതെ കിടന്ന ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം. എയര്‍ബേസില്‍ ഭീകരവാദികള്‍ ആരും ഒളിച്ചിരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം, പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം തുടങ്ങി. ആക്രമണം നടന്ന വ്യോമസേന താവളത്തില്‍ എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















