വളരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്; എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റി; രാഹുൽഗാന്ധിയുടെ 'ദുശ്ശകുനം' പരാമർശത്തിനെതിരെ ദില്ലി പൊലീസിൽ പരാതി

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു വിവാദ പരാമർശം നടത്തിയിരുന്നു. അതായത്, ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഇപ്പോൾ ഇതാ 'ദുശ്ശകുനം' പരാമർശത്തിൽ ദില്ലി പൊലീസിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി. ഈ പരാതിയിൽ എന്ത് നടപടി സ്വീകരിക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്.
കളി കാണാന്‍ പോയ മോദി ഇന്ത്യയെ തോല്‍പിച്ചെന്നായിരുന്നു പരിഹാസം. ഇന്ത്യന്‍ ടീം നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. മോദി സ്റ്റേഡിയത്തിലെത്തും വളരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റി . കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചത് .
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പരിഹാസം രാഹുല്‍ ഉന്നയിച്ചത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മാത്രമല്ല ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha


























