ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി

ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നാലു വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. സൈക്കിളില്‍ വിനോദയാത്രക്കിറങ്ങിയ സംഘമാണ് മാവോയിസ്റ്റുകളുടെ പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ 29 നാണ് കുട്ടികളെ കാണാതായത്.
ബസ്തര്‍ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. ബാത്പര്‍ ഗ്രാമത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ ബസ്തറില്‍ പ്രവേശിച്ചതെന്ന് കരുതുന്നു. ബിജാപുര്‍ ജില്ലയിലെ ബസഗുഡ ടൗണിലാണ് ഇവരെ അവസാനമായി കണ്ടത്. പിന്നീട് വിദ്യാര്‍ഥികള്‍ അപ്രത്യക്ഷരാകുകയായിരുന്നു. സുക്മ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഫോണ്‍ കോളില്‍ കുട്ടികളെ തട്ടിയെടുത്തതായി ഒരാള്‍ അവകാശപ്പെടുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















