സാത്താന്‍ സ്വഭാവം മാറ്റിയാല്‍ പോലും പാകിസ്താന്‍ മാറില്ലെന്ന് യോഗി ആദിത്യനാഥ്

സാത്താന്‍ സ്വഭാവം മാറ്റിയാല്‍ പോലും പാകിസ്താന്‍ മാറില്ലെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ഇതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന പത്താന്‍കോട്ട് ആക്രമണമെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. പാകിസ്താനിലെ സര്‍ക്കാര്‍ തീവ്രവാദികളുടേതാണെന്നും ഭീകരരും ഐഎസ്‌ഐയും ചേര്‍ന്നതാണെന്നും ജനതാല്‍പ്പര്യപ്രകാരമുള്ളതല്ലെന്നും പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാത്തവണയും അത് പരാജയപ്പെടുകയാണ് പതിവ്. പാകിസ്താനെ ലോകം മുഴുവന്‍ കുറ്റപ്പെടുത്താന്‍ കാരണം ഇതാണ്.
അതുപോലെ തന്നെ ഗൊരഖ്പൂറിനും ന്യൂഡല്‍ഹിക്കുമിടയില്‍ ജനുവരി 15 മുതല്‍ പുതിയ എയര്‍ ഇന്ത്യാ വിമാനം പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയില്‍ ആറു തവണ ഈ വിമാനം പറക്കും. ഇതിന്റെ നില അനുസരിച്ചായിരിക്കും കൂടുതല്‍ വിമാനം അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















