ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള വാര്‍ത്ത വ്യാജമെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹി-കാണ്‍പൂര്‍ റൂട്ടിലോടുന്ന ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് പൊലീസ്. മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹി- കാണ്‍പൂര്‍ റൂട്ടിലോടുന്ന ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചതായി മുംബൈ തീവ്രവാദ വിരുദ്ധസേനയാണ് ഡല്‍ഹി പൊലീസിന് വിവരം കൈമാറിയത്. തുടര്‍ന്ന് ഈ റൂട്ടിലോടുന്ന മുഴുവന്‍ ട്രെയിനുകളും പരിശോധിക്കാന്‍ റെയില്‍വെ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ഭീഷണി സന്ദേശം ലഭിക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ലഖ്‌നോ ശതാബ്ദി എക്‌സ്പ്രസ് ഗാസിയാബാദില്‍ പിടിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നതിന്റെ തൊട്ടു പിന്നാലെയുണ്ടായ ബോംബു ഭീഷണിയെ ഗൗരവമായാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസും കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















