പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന സംഭവത്തില്‍ സുഷമ സ്വരാജ് ഉന്നതതല യോഗം വിളിച്ചു

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉന്നതതല യോഗം വിളിച്ചു. പാകിസ്ഥാനിലേക്ക് നേരത്തെ നിയോഗിക്കപ്പെട്ട ആറ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരുടെ യോഗമാണ് സുഷമ വിളിച്ചത്.
ടി.സി.എ രാഘവന്‍, ശ്യാം സരണ്‍, സതീന്ദ്ര ലാംബ, ശിവശങ്കര്‍ മേനോന്‍, സത്യജിത് പാല്‍, ശരത് സബര്‍വാള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. വിദേശകാര്യ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പാക് സന്ദര്‍ശനത്തെതുര്‍ന്ന് മെച്ചപ്പെട്ട ഇന്ത്യപാക് ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് യോഗം ചര്‍ച്ച ചയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















