വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയാണ് ഭൂചലനമുണ്ടായത്. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ് പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. കോല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















