പത്താന്‍കോട്ട് വീണ്ടും വെടിവെപ്പ് തുടരുന്നു

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇന്നും തുടരുന്നു. രാവിലെ വ്യോമസേനാ താവളത്തിനുള്ളില്‍ നിന്നു വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളും കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു ഭീകരര്‍ എയര്‍ബേസ് ക്യാമ്പിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് ഓപ്പറേഷന്‍ തുടരുകയാണ്. വ്യോമസേന, കരസേന, കേന്ദ്ര സായുധ സേന, പഞ്ചാബ് പോലീസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍. വ്യോമസേനാ ഹെലികോപ്ടറുകള്‍ സ്ഥലത്തു നിരീക്ഷണം നടത്തുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം തുടങ്ങിയത്. ഏറ്റുമുട്ടിലില്‍ ഇതുവരെ അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ പാലക്കാട് സ്വദേശിയായ എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ഏഴോളം സൈനികരും കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















