മുതിര്‍ന്ന സിപിഐ നേതാവ് എ.ബി. ബര്‍ദന്റെ മൃതദേഹം സംസ്‌കരിച്ചു

ശനിയാഴ്ച അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് എ.ബി.ബര്‍ദന്റെ മൃതദേഹം സംസ്‌കരിച്ചു. ഡല്‍ഹി നിഗംബോധ് ഘട്ട് വൈദ്യുതശ്മശാനത്തിലായിരുന്നു സംസ്‌കാരം. സി.പി.െഎ ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ , ഇടതുപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍അന്തിമോപചാരം അര്‍പ്പിച്ചു.
മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ നേതാക്കള്‍ അനുഗമിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് ചികില്‍സയിലിരിക്കെയായിരുന്നു മരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















