മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് സംഹാര താണ്ഡവമാടുന്നു... ആന്ധ്രാപ്രദേശിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...നെല്ലൂരിനും മച്ഛ്ലിപട്ടണത്തിനും ഇടയിൽ ഇന്നലെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്...തെക്കൻ തീരദേശ പ്രദേശങ്ങളിൽ നിന്ന് മിഷോങ് വടക്ക് ഭാഗത്തേക്ക് നീങ്ങിയതായും റിപ്പോർട്ട്...

മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കൂടുതൽ ശക്തി പ്രാപിച്ച മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രയിലെ നെല്ലൂരിനും മച്ഛ്ലിപട്ടണത്തിനും ഇടയിൽ ഇന്നലെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ആന്ധ്രാപ്രദേശിലെ തെക്കൻ തീരദേശ പ്രദേശങ്ങളിൽ നിന്ന് മിഷോങ് വടക്ക് ഭാഗത്തേക്ക് നീങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാപ്രദേശിൽ എത്തിയ ചുഴലിക്കാറ്റ് അവിടെ നിന്നും ആറ് മണിക്കൂർ സഞ്ചരിച്ച ശേഷം സഞ്ചരിച്ച് ബാപറ്റ്‌ല തീരത്തെത്തും. ശേഷം അവിടെ നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ച് ഓങ്കോലെ ഭാഗത്തേയ്‌ക്കെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.അതേസമയം ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെയുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി.
നിലവിൽ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലാണ്. ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. വൈദ്യുതി മുടങ്ങുന്നതും മൊബൈൽ സേവനങ്ങൾ തടസ്സപ്പെടുന്നതുമെല്ലാം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. എന്നാൽ 80% മൊബൈൽ സേവനങ്ങളും, 70% മേഖലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു എന്നുമാണ് അധികൃതർ പറയുന്നത്.ആന്ധ്രാപ്രദേശ് , തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി 29 എൻഡിആർഎഫ് ടീമുകളാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.തമിഴ്‌നാടിന്റെ പുനർ നവീകരണത്തിനായി സർക്കാർ കേന്ദ്രത്തോട് 5,000 കോടിയുടെ ഇടക്കാല സഹായം തേടിയിട്ടുണ്ട്. ചെന്നൈയിലും ആന്ധ്രാപ്രദേശിലെ ഏലൂരിലും ഇന്നും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയുടെ തെക്കൻ ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു.പ്രളയഭീഷണിയിൽ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവരികയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 80 ശതമാനം സ്ഥലത്തും വൈദ്യുതിയെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും രണ്ടുരാത്രികളിലും നഗരം ഇരുട്ടിലാണ്. വൈദ്യുതിയില്ലാത്തതിനാൽ പല ബഹുരാഷ്ട വ്യവസായ സംരംഭങ്ങളും ഉത്പാദനം നിർത്തി. പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം സാധാരണനിലയിലാവുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.മഴയിലും കാറ്റിലും വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. 11 പേർക്കു പരുക്കേറ്റു. ചെന്നൈ വിമാനത്താവളം ഇന്നലെ പ്രവർത്തിച്ചു. മെട്രോ ട്രെയിനുകളും സർവീസ് നടത്തി. ലോക്കൽ ട്രെയിനുകൾ ഇന്നു മുതൽ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.
നഗരത്തിൽ 47 വർഷത്തിനിടെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച പെയ്തതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.സാധാരണഗതിയിൽ മൂന്നുമാസംകൊണ്ട് ലഭിക്കുന്ന മഴയാണ് രണ്ടുദിവസംകൊണ്ട് പെയ്തതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ പറഞ്ഞു. ചെന്നൈ നഗരത്തിൽ മൂന്നുമാസംകൊണ്ട് ശരാശരി 55 സെന്റീമീറ്റർ മഴയാണ് ലഭിക്കാറ്. എന്നാൽ, രണ്ടുദിവസംകൊണ്ട് 50 സെന്റിമീറ്റർ മഴ പെയ്തു. ചില ഭാഗങ്ങളിൽ 24 മണിക്കൂറിനിടെ 44 സെന്റിമീറ്റർവരെ മഴ പെയ്തു. അതോടെ, മുൻകരുതലുകളെടുത്തിട്ടും വെള്ളക്കെട്ട് തടയാൻ കഴിഞ്ഞില്ല.മൊബൈൽ ഫോൺ ടവറുകളിലും ടെലിഫോൺ എക്‌സ്ചേഞ്ചുകളിലും വൈദ്യുതി നിലച്ചതുകാരണം ചെന്നൈയിൽ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധം ഏറക്കുറെ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. പ്രളയക്കെടുതികളുടെ യഥാർഥ ചിത്രം അതുകൊണ്ടുതന്നെ വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെങ്കിലും കേന്ദ്രത്തോട് 5,000 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാർക്കും പൊലീസിനും അഗ്‌നിരക്ഷാ സേനയ്ക്കും ദേശീയ ദുരന്തനിവാരണ സേനയ്ക്കും പുറമേ, കരസേനയും ദുരിതാശ്വാസത്തിന് ഇറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























