ആബിദലി നീമുച്ച്‌വാലയെ വിപ്രോയുടെ പുതിയ സിഇഒ

ആബിദലി നീമുച്ച്‌വാലയെ വിപ്രോയുടെ പുതിയ സിഇഒ ആയി നിയമിച്ചു. നിലവില്‍ വിപ്രോയില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് പ്രസിഡന്റുമാണ് അദ്ദേഹം. നിലവിലെ സിഇഒ ടി.കെ. കുര്യനെ കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനായും സ്ഥാനക്കയറ്റം നല്‍കി.
ഫെബ്രുവരി ഒന്നുമുതല്‍ ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ടസോഴ്‌സിംഗ് കമ്പനിയായ ടിസിഎസിലെ 23 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് കഴിഞ്ഞവര്‍ഷമാണ് ആബിദലി നീമുച്ച്‌വാല വിപ്രോയില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















