പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മോഡിക്ക് മൗനം, ട്വീറ്റില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്

മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പഴിച്ച് നരേന്ദ്ര മോഡി പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് ഒടുവില്‍ അദ്ദേഹത്തിനുതന്നെ പണിയായി. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മൗനം പാലിക്കുന്ന മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങാണ് മോഡിയുടെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഏതാനും തിരുത്തലുകളോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
പാകിസ്താന്റെ ക്രൂരതകളില്‍നിന്നും നമ്മെ ആര് രക്ഷിക്കുമെന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന മോഡിയുടെ ട്വീറ്റില്‍ മുംബൈ ഭീകരാക്രമണം നടന്നിട്ടും കോണ്‍ഗ്രസ് ഉറങ്ങുകയാണെന്നും പരിഹസിക്കുന്നു.
ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത ദിഗ്‌വിജയ് സിങ് മുംബൈക്ക് പകരം \'പത്താന്‍കോട്ട്\' എന്നും കോണ്‍ഗ്രസിന് പകരം \'ഐ ആം\' എന്നും തിരുത്തി നല്‍കിയിട്ടുണ്ട്. വര്‍ത്തമാന കാലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും പ്രധാനമന്ത്രിയും നടത്തേണ്ട തിരുത്താണ് ഇതെന്ന മുഖവുരയോടെയാണ് അദ്ദേഹം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha






















