തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ച?ന്ദ്രശേഖര്‍ റാവുവിന് വീട്ടില്‍ വീണ് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടുപ്പെല്ലിന് പൊട്ടലേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചനകളുള്ളത്. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് 69കാരന്‍.
2014 മുതല്‍ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ.സി.ആര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടേറ്റ പരാജയത്തിന് ശേഷം വീട്ടില്‍ കഴിയുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ചെങ്കിലും കാമറെഡ്ഡിയില്‍ തോറ്റപ്പോള്‍ ഗജ് വേല്‍ സീറ്റില്‍ ജയിച്ചുകയറിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയും കെ.സി.ആറും തമ്മിലുള്ള പോരാട്ടത്തിലൂടെ രാജ്യശ്രദ്ധ നേടിയ കാമറെഡ്ഡി മണ്ഡലത്തില്‍ പക്ഷെ ജയിച്ചു കയറിയത് ബി.ജെ.പിയുടെ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിയായിരുന്നു. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്.
"
https://www.facebook.com/Malayalivartha
























