തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം; തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്; നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
X-ലെ ഒരു പോസ്റ്റിലൂടെ , നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയിരിക്കുന്നത് , 16.77 അക്ഷാംശത്തിലും 75.87 രേഖാംശത്തിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം . 0 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നുംനാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
അതേസമയം ഇന്നലെ രാവിലെ അസമിലെ ഗുവാഹത്തിയിൽ റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
എൻസിഎസ് പങ്കുവെച്ച കണക്കുകൾ പ്രകാരം വ്യാഴാഴ്ച പുലർച്ചെ 5.42 നാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്. 26.63 അക്ഷാംശത്തിലും 92.08 രേഖാംശത്തിലുമായി കണക്കാക്കിയതായി എൻസിഎസ് അറിയിച്ചു, ഭൂചലനങ്ങൾ 5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha
























