ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു രോഗി മരിച്ചു. വെന്റിലേറ്ററിലായിരുന്ന വില്ലുപുരം സ്വദേശി പാണ്ടിരംഗന്‍ എന്നയാളാണു മരിച്ചത്. ക്ഷയവും പ്രമേഹവും ബാധിച്ച് ചികിത്സയിലായിരുന്നു പാണ്ടിരംഗന്‍. അത്യാഹിത വിഭാഗത്തിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്നു രോഗികളെ ഇവിടെ നിന്നു മാറ്റി.
ആശുപത്രിയിലേക്കുള്ള പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ചതും രോഗികളെ യഥാസമയം മാറ്റിയതും വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്നു തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്‌കര്‍, ഹെല്‍ത്ത് സെക്രട്ടറി ജെ. രാധാകൃഷണന്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















