ഡീസല്‍ വാഹനങ്ങളുടെ വില്‍പന: അപേക്ഷ ഇന്നു പരിഗണിക്കും

ആയിരം സിസിയും അതിനു മുകളിലുമുള്ള ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. മാര്‍ച്ച് 31 വരെ നിരോധനം തുടരും.ചീഫ് ജസ്റ്റീസ് തിരഥ് സിംഗ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചായിരിക്കും വിഷയം പരിഗണിക്കുക. വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മേഴ്‌സിഡസ് ബെന്‍സ്, ടൊയോട്ട എന്നിവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരാണു ഹാജരാവുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















