കേജ്‌രിവാളിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെ ആറ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ജെയ്റ്റ്‌ലിയുടെ മൊഴി കോടതി ഇന്നു രേഖപ്പെടുത്തിയേക്കും. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി പ്രചരിപ്പിക്കുന്നുവെന്നാണ് ജെയ്റ്റ്‌ലിയുടെ പരാതി.
ജെയ്റ്റ്‌ലിയുടെ മൊഴിയും സമര്‍പ്പിച്ച തെളിവുകളും പരിശോധിച്ച ശേഷമാകും അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കോടതി തീരുമാനമെടുക്കുക. ഡല്‍ഹി ഹൈക്കോടതിയില്‍ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി സിവില്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















