സൗദി അറേബ്യയില്‍ ഷിയാ പുരോഹിതന്റെ വധം ന്യൂഡല്‍ഹിയില്‍ പ്രതിഷേധം

സൗദി അറേബ്യയില്‍ ഷിയാ പുരോഹിതനെ വധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിലും പ്രതിഷേധം. ന്യൂഡല്‍ഹി വസന്ത് വിഹാറിലെ സൗദി എംബസിക്കുമുന്നില്‍ പ്രതിഷേധിച്ച 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉച്ചയ്ക്കു ശേഷമാണ് പ്രതിഷേധക്കാര്‍ എംബസിക്കു മുന്നിലെത്തിയത്. പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് പോലീസ് ജലപീരങ്കി ്രപയോഗിച്ചു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അറസ്റ്റിലായ പ്രതിഷേധക്കാരെ വൈകുന്നേരത്തോടെ വിട്ടയച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















