ദില്‍വാലെയുടെ വ്യാജപതിപ്പ് വിമാന യാത്രികന്‍ വിമാനത്തില്‍ പ്രദര്‍ശിപ്പിച്ചു

ദില്‍വാലെയുടെ വ്യാജപതിപ്പ് സിനിമയിലെ താരം അടുത്തിരിക്കുന്നതറിയാതെ വിമാന യാത്രികന്‍ കണ്ടു. ഡല്‍ഹിയിലേക്കുള്ള സംഭവം നടന്നത് ദില്‍വാലയിലെ താരം കൃതി സനനെ സാക്ഷിയാക്കിയാണ് തൊട്ടടുത്തിരുന്നയാള്‍ ദില്‍വാലെ കണ്ടത്. ഇയാള്‍ ഐ ഫോണില്‍ നിന്ന് സഹായാത്രികര്‍ക്കായും ചിത്രം പ്രദര്‍ശിപ്പിച്ചു. സംഭവം നടന്നത് ഡിസംബര്‍ 28ന് ആണ്. ദില്‍വാലെ തീയറ്ററുകളില്‍ റിലീസായി ദിവസങ്ങള്‍ക്കകമാണ് ഇയാള്‍ വ്യാജ പതിപ്പ് കണ്ടത്. അതും ചിത്രത്തിലെ താരത്തിന്റെ സാന്നിധ്യത്തില്‍. വ്യാജന്‍ കണ്ടയാളുടെ ചിത്രം ഉടന്‍ തന്നെ കൃതി മൊബൈലില്‍ പകര്‍ത്തുകയും ട്വിറ്ററിലൂടെ പരസ്യമാക്കുകയും ചെയ്തു. ഒട്ടേറെ പേരുടെ അധ്വാനമായ സിനിമ മൊബൈലിലും മറ്റും കാണുന്നത് ദുഃഖകരമാണ്. ചിത്രം തീയറ്ററില്‍ തന്നെ കാണണമെന്നും കൃതി ട്വീറ്റ് ചെയ്തു. വ്യാജ പതിപ്പ് കണ്ടുകൊണ്ടിരുന്ന ആളോട് തന്നെ ചിത്രം തീയറ്ററില്‍ കാണണമെന്ന് പറഞ്ഞെങ്കിലും അയാള്‍ അത് ചെവികൊണ്ടില്ലെന്നും കൃതി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















