ഡല്‍ഹിയില്‍ ആഢംബര കാറുകള്‍ക്കുള്ള വിലക്ക് തുടരും

ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പ് വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വിലക്ക് തുടരും.
2016 മാര്‍ച്ച് 31 വരെ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷനാണ് സുപ്രീംകോടതി തടഞ്ഞത്. ഡീസല്‍ എസ്‌യുവികളും ആഢംബര കാറുകളുമാണു പ്രധാനമായും നിരോധനത്തിന്റെ പരിധിയില്‍ വരുക. 2005നു മുമ്പുള്ള ട്രക്കുകളെല്ലാം നിരോധിച്ചിരുന്നു. ഡല്‍ഹിക്കു പുറത്തുനിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീയപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡല്‍ഹി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാരും കോടതിയും കടുത്ത നടപടികളിലേക്കു നീങ്ങിയത്. ഡല്‍ഹിയിലെ എല്ലാ ടാക്‌സികളും കാബുകളും 2016 മാര്‍ച്ച് 31നു മുമ്പ് സിഎന്‍ജിയിലേക്കു മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha






















