ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അതിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നും 100 യാത്രക്കാരുമായി പുറപ്പെട്ട് ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ യാത്രക്കാര്‍ക്കും ക്രൂമെമ്പേഴ്‌സിനും പരുക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം ഇറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടെന്നും വിമാനം ആടി ഉലഞ്ഞുവെന്നും യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















