പത്താന്‍കോട്ട് ഭീകരാക്രമണം: ബാന്‍ കി മൂണ്‍ ദു:ഖം രേഖപെടുത്തി

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിനു നേരെ നടന്ന പത്താന്‍കോട്ടത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദു:ഖം രേഖപെടുത്തി. ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാകരുത്. ചര്‍ച്ചകളിലൂടെ എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ടിലെ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. സൈനിക നടപടി 90 മണിക്കൂര്‍ പിന്നിട്ടു നാലാം ദിവസവും തുടരുകയാണ്. ആക്രമണത്തില്‍ ഏഴു സൈനികരാണ് മരിച്ചത്. 20 സൈനികര്‍ക്കു പരിക്കേറ്റു. ആറു ഭീകരരെ വധിച്ചതായാണ് ഔദ്യോഗിക വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















