46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി

കഴിഞ്ഞ മാസം മല്ലേശ്വരത്തുനിന്നു വീട്ടമ്മയെ കെട്ടിയിട്ടു 46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങള്‍ കവര്‍ന്ന നാലംഗ സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
മോഷണം നടന്ന വീട്ടിലെ ഡ്രൈവറായ വിനായക (22)യാണു മോഷണത്തിന്റെ സൂത്രധാരന്‍. ഗൃഹനാഥന്‍ വീട്ടിലില്ലാത്ത സമയത്ത് സുഹൃത്തുകളോടൊപ്പം എത്തി വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മോഷണം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















