മോദിക്ക് മന്ത്രിസഭാ അംഗങ്ങളേക്കാള്‍ വിശ്വാസം പാക്കിസ്ഥാനെ: കോണ്‍ഗ്രസ്

പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍ ലാഹോറില്‍വച്ച് അപ്രതീക്ഷിതമായി സന്ദര്‍ശിച്ച നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാക്കിസ്ഥാനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ മന്ത്രിസഭാ അംഗങ്ങളേക്കാള്‍ വിശ്വസിക്കുന്നത് കോണ്‍ഗ്രസ് ആരോപിച്ചു. അതിര്‍ത്തിക്കുള്ളിലുള്ളവരിലല്ല അതിര്‍ത്തിക്ക് പുറത്തുള്ളവരിലാണ് മോദി വിശ്വാസമര്‍പ്പിക്കുന്നത്. പാക്കിസ്ഥാന്‍ എക്കാലവും ഇന്ത്യയെ വഞ്ചിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. ക്ഷണിക്കപ്പെടാതെയാണ് മോദി ലാഹോറിലെത്തി ഷരീഫിനെ കണ്ടതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















