പോക്കറ്റടി: ഇന്ത്യന്‍ വംശജര്‍ക്ക് ലണ്ടനില്‍ തടവുശിക്ഷ

ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനുകളില്‍ പോക്കറ്റടി നടത്തിയ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന സംഘത്തിനു കോടതി 30 വര്‍ഷംവരെ തടവുശിക്ഷ വിധിച്ചു. സ്മാര്‍ട്‌ഫോണുകളാണ് പ്രധാനമായും സംഘം അപഹരിച്ചിരുന്നത്. ഈയിനത്തില്‍ 50 ലക്ഷം പൗണ്ട് സമ്പാദിച്ചു. നവീദ് മോഷ്ഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിര്‍മോഹന്‍ ഭാട്ടിയ, പരംജിത് സിംഗ് കാര്‍ല, ഹര്‍മത്ഭാട്ടിയ, അരിജി സിംഗ് സേത്തി തുടങ്ങിയവര്‍ അംഗങ്ങളാണ്. വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ പോലീസ് ആയിരത്തോളം സ്മാര്‍ട്‌ഫോണുകളും 143,000പൗണ്ടും കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















