കോഴ വിവാദം അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. ആറ് വര്‍ഷത്തേയ്ക്കാണ് പുറത്താക്കിയിരിക്കുന്നത്.
കോഴ വിവാദവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദ സംഭാഷണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അജിത് ജോഗിയും അമിത് ജോഗിയും മുഖ്യമന്ത്രി രമണ്‍സിങിന്റെ മരുമകന്‍ പുനീത് ഗുപ്തയും ഉള്‍പ്പെട്ട സംഭാഷണമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















